പീച്ചിയിൽ ഇന്നലെ ലഭിച്ചത് കനത്ത മഴ, 44.8 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി


പീച്ചി . പീച്ചയിൽ ഇന്നലെ ഉണ്ടായത് കനത്ത മഴ .44.8 മില്ലി മീറ്റർ മഴയാണ് ഇന്നലെ പീച്ചിയിൽ ലഭിച്ചത്. ഈ വർഷം ലഭിച്ച വേനൽ മഴകളിൽ ഏറ്റവും ഉയർന്ന  അളവിലുള്ള മഴയാണ് ഇന്നലെ പീച്ചിയിൽ ഉണ്ടായത് എന്ന് പീച്ചി ഡാമിനോട് ചേർന്നുള്ള കാലാവസ്ഥാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ഡാമിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള മഴ മാപിനിയിലാണ് മഴയുടെ അളവ് കണക്കാക്കുന്നത്. ഇന്നലെ 44.8 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. 3 വേനൽ മഴകളാണ് പീച്ചിയിൽ ഇതുവരെ ലഭിച്ചത്. ഏപ്രിൽ 21ന് 15.8 മില്ലിമീറ്ററും ഏപ്രിൽ 27ന് 10.6 മില്ലിമീറ്ററും ഇന്നലെ ഏപ്രിൽ 28ന് 44.8 മില്ലി മീറ്റർ മഴയും ആണ് ലഭിച്ചത്. മഴ ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്നു.  ഇതിൽ മുക്കാൽ മണിക്കൂറോളം  നേരം ശക്തമായ മഴയായിരുന്നു പെയ്തുകൊണ്ടിരുന്നത്.



Post a Comment

0 Comments