പട്ടിക്കാട്. പാണഞ്ചേരി ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലെ യാത്രക്കാരുടെ യാത്രാനുകൂല്യം റദ്ദാക്കി ടോൾ പിരിവ് നടത്താനുള്ള കരാർ കമ്പനിയുടെ തീരുമാനത്തിനെതിരെ കോൺഗ്രസ് രാപ്പകൽ സമരം നടത്തി. പാലക്കാട്, തൃശൂർ ജില്ലകളിലെ ടോളുമായി ബന്ധപ്പെട്ട മൂന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിലാണ് രാപ്പകൽ സമരം സംഘടിപ്പിച്ചത്. യോഗത്തിൽ വടക്കഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി. മാധവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്തു. ആലത്തൂർ എംപി രമ്യ ഹരിദാസ് മുഖ്യാതിഥി ആയിരുന്നു. പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി. അഭിലാഷ്, മുഖ്യപ്രഭാഷണം നടത്തി. ആലത്തൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ ശ്രീനിവാസൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ കെ.മോഹൻദാസ്, സി. ചന്ദ്രൻ, ജയരാജ്, അരവിധാക്ഷൻ മാസ്റ്റർ, കെ.പി. ചാക്കോച്ചൻ, കെ.എം. പൗലോസ്, അമ്പിളി മോഹൻദാസ്, എന്നിവർ പ്രസംഗിച്ചു.


0 Comments