വിലങ്ങന്നൂരിൽ കിണറ്റിൽ വീണയാളെ അഗ്നി രക്ഷാ സേനയും പോലീസും ചേർന്ന് രക്ഷപ്പെടുത്തി


പീച്ചി. തെക്കേ പായ്ക്കണ്ടത്ത് കിണറ്റിൽ വീണയാളെ തൃശ്ശൂരിൽ നിന്നുള്ള  അഗ്നി രക്ഷാ സേനയും, പീച്ചി പോലീസും ചേർന്ന് രക്ഷപ്പെടുത്തി. കോതമംഗലം സ്വദേശി തൂഴിവീട്ടിൽ ആൻറണി മകൻ മേരിദാസ് (47) ആണ്  ഇന്ന് രാവിലെ അപകടത്തിൽപ്പെട്ടത്. ബന്ധുവായ പായ്ക്കണ്ടം സ്വദേശി കരിപ്പക്കല്ലിൽ ജോയിയുടെ വീട്ടിൽ എത്തിയതായിരുന്നു ഇയാൾ. ജോയിയുടെ വീടിന്റെ സമീപത്തുള്ള റബ്ബർ തോട്ടത്തിലെ കിണറ്റിൽ ആണ് മേരിദാസിനെ കണ്ടെത്തിയത്. ഇന്ന് (തിങ്കൾ) രാവിലെ പറമ്പിലൂടെ നടക്കാൻ ഇറങ്ങിയ മേരീദാസ് കാൽവഴുതി വീണതാണെന്നാണ് കരുതുന്നത്. വീഴ്ചയിൽ സാരമായി പരിക്കേറ്റ ഇയാളെ മുളങ്കുന്നത്തുകാവ് മെഡിക്കൽ  കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ രാജൻ, കൃഷ്ണപ്രസാദ് കെ പി, ടി.ബി സതീഷ്, പ്രകാശൻ, ഷൈനി ഡേവിസ്, പ്രതീഷ് എന്നീ അഗ്നി രക്ഷാ സേനാംഗങ്ങളും പീച്ചി പോലീസ് ഉദ്യോഗസ്ഥരായ വി.വി അയ്യപ്പദാസ്, ഒ.ബി. സനിൽകുമാർ, കെ.യു. ബിനോജ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.



Post a Comment

0 Comments