പീച്ചി കെഎഫ്ആർഐ യിൽ വിവിധ ഒഴിവുകൾ


പീച്ചി. കേരള വന ഗവേക്ഷണ സ്ഥാപനത്തിൽ വിവിധ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
  • മൂന്ന് വർഷം കാലാവധിയുള്ള പ്രൊജക്റ്റിൽ പ്രൊജക്ട് ഫെല്ലോ ഒഴിവ്. അഭിമുഖം മെയ് 19ന് രാവിലെ 10 മണിക്ക് പീച്ചി കേരള വനഗവേഷണ സ്ഥാപന ഓഫീസിൽ നടക്കും. യോഗ്യത: ഒന്നാം ക്ലാസ് എം എസ് സി സുവോളജി. പ്രാണി വളർത്തൽ, വിഷബാധ പഠനം, സ്ഥിതിവിവരകണക്ക് എന്നിവയിൽ പരിജ്ഞാനം അഭികാമ്യം. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
  • പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തികയിലേക്ക് ഉള്ള അഭിമുഖം ഏപ്രിൽ 26ന് രാവിലെ പത്ത് മണിക്ക് നടക്കും. 
  • ജൂനിയർ റിസേർച്ച് ഫെല്ലോയുടെ താത്ക്കാലിക ഒഴിവിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. 2024 മാർച്ച് 26 വരെയാണ് ഗവേഷണ കാലാവധി. 
വിശദവിവരങ്ങൾക്ക് www.kfri.res.in. ഫോൺ 0487 2690100




Post a Comment

0 Comments