പീച്ചി. ഡിവൈഎഫ്‌ഐ പീച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ മത സൗഹാർദ്ദ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു. സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കൾ, വാർഡ് മെമ്പർ ബാബു തോമസ്, പീച്ചിയിലെ സാംസ്‌കാരിക പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ തുടങ്ങിയവർ പങ്കെടുത്തു. പീച്ചി അൽനൂർ ജുമാ മസ്ജിദാണ് ഇഫ്താർ വിരുന്നിന് അവസരം ഒരുക്കിയത്. യൂണിറ്റ് സെക്രട്ടറി രാഹുൽ അരമനയിൽ സംസാരിച്ചു.


0 Comments