തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി അനുവദിച്ച തുല്യത പത്താംക്ലാസ്, ഹയർസെക്കൻഡറി കോഴ്‌സിൽ ഏതാനും പേർക്കു കൂടി ചേരുന്നതിന് അവസരമുണ്ട്. 17 വയസ്സ് പൂർത്തിയായ ഏഴാം ക്ലാസ്സ് വിജയിച്ചവർക്ക് പത്താംക്ലാസ് തുല്യതാകോഴ്‌സിനും 22 വയസ്സ് പൂർത്തിയായ പത്താംക്ലാസ് വിജയിച്ചവർക്ക് ഹയർസെക്കൻഡറി കോഴ്‌സിനും ചേരാം. ജില്ലയിൽ സ്ഥിരതാമസക്കാരായവർ റേഷൻ കാർഡ്, ആധാർ കാർഡ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖ എന്നിവയുടെ പകർപ്പുകളുമായി ജില്ലാ പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിൽ നേരിട്ടെത്തി അപേക്ഷ നൽകേണ്ടതാണ്. ഫോൺ: 0484 2365024, 9446793460.


0 Comments