ബയോമെട്രിക് മസ്റ്ററിംഗ് : ക്യാമ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് നിവേദനം


പട്ടിക്കാട്. 2022 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷ/ക്ഷേമനിധി ബോർഡ്  പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ 2023 ഏപ്രിൽ 1 മുതൽ ജൂൺ 30 വരെയുള്ള കാലയളവിനുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണമെന്ന സർക്കാർ ഉത്തരവ് ഉണ്ട്. ഇത് സുഗമമായി നടപ്പിലാക്കുന്നതിന് പാണഞ്ചേരി പഞ്ചായത്തിൽ വാർഡ് അടിസ്ഥാനത്തിൽ ക്യാമ്പ് സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അംഗം എം.ജെ അനീഷ്  പ്രസിഡന്റ് പി.പി രവീന്ദ്രന്  നിവേദനം നൽകി.




Post a Comment

0 Comments