പട്ടിക്കാട്. ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഒരു കോടി രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന ലാബോറട്ടറി, ലൈബ്രറി എന്നിവയുടെ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ നിർവഹിച്ചു. സംസ്ഥാനത്ത് പൊതുസമൂഹത്തിനു മുൻപിൽ പ്രദർശിപ്പിക്കാവുന്ന ഒരു വിദ്യാഭ്യാസ ഹബ്ബായി ഒല്ലൂർ നിയോജകമണ്ഡലവും പട്ടിക്കാടും മാറിക്കഴിഞ്ഞു എന്നും പട്ടിക്കാട് എൽ.പി, ഹയർ സെക്കൻഡറി വിഭാഗങ്ങളിലേക്കായി 11 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നും മന്ത്രി കെ. രാജൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മികവിന്റെ കേന്ദ്രങ്ങൾ ആക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഗവൺമെൻറ് 2022 ലെ പ്ലാൻ ഫണ്ട് വിഹിതമായ ഒരു കോടി രൂപ ചെലവഴിച്ചാണ് സ്‌കൂളിൽ ലാബും ലൈബ്രറിയും നിർമ്മിക്കുന്നത്. സർവീസിൽ നിന്നും വിരമിക്കുന്ന തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി മദനമോഹനനെ സ്‌കൂളിനു വേണ്ടി മന്ത്രി പൊന്നാട അണിയിച്ചും ഉപകാരം നൽകിയും ആദരിച്ചു. സ്‌കൂൾ കുട്ടികൾക്കുള്ള യൂണിഫോം വിതരണം വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവത്രി സദാനന്ദൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഇ.ടി ജലജൻ, കെ വി അനിത, സുബൈദ അബൂബക്കർ, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ്, പിടിഎ പ്രസിഡൻറ് ജയ്‌സൺ സാമുവൽ, എസ്എസ്ജി ചെയർമാൻ പി വി സുദേവൻ,
പഞ്ചായത്ത് അംഗങ്ങളായ കെ പി ചാക്കോച്ചൻ, ആനി ജോയ്, ആരിഫാ റാഫി, അജിത മോഹൻദാസ്, രേഷ്മ സജീഷ്, എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. പിഡബ്ല്യുഡി ബിൽഡിംഗ് സെക്ഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പി വിജി, പ്രിൻസിപ്പൽ എസ്.എസ് സിന്ധുഷ, പ്രധാന അധ്യാപിക എ.എം സീമ നന്ദി പറഞ്ഞു.


0 Comments