പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിലെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു. 2022-23സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയുടെ ഭാഗമായ പട്ടികജാതി, പട്ടികവർഗ വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ് വാങ്ങി നൽകൽ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ലാപ്‌ടോപ്പുകൾ നൽകിയത്. അസിസ്റ്റന്റ് സെക്രട്ടറിക്കാണ് നിർവഹണ ചുമതല. പട്ടികജാതി വിഭാഗത്തിലെ 18 വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ് വാങ്ങുന്നതിനു 6,91,100 രൂപയും പട്ടികവർഗ വിഭാഗത്തിലെ 5 വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ് വാങ്ങുന്നതിനു 3,08,800രൂപയും പ്ലാൻ ഫണ്ടിനത്തിൽ വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ വിതരണം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി പി.ആർ ജോൺ അധ്യക്ഷനായിരുന്നു. അസിസ്റ്റന്റ് സെക്രട്ടറി സെറീന എ അലി, പഞ്ചായത്ത് അംഗങ്ങളായ പി.എ ദീപു, സ്വപ്ന രാധാകൃഷ്ണൻ, അജിത മോഹൻദാസ് എന്നിവരും പങ്കെടുത്തു.
.jpeg)

0 Comments