പട്ടിക്കാട്. സെന്റ് സേവിയേഴ്സ് ഫൊറോനപ്പള്ളിയുടെ ചാണോത്ത് കപ്പളയിൽ വി. ഗീവർഗീസ് സഹദായുടെ തിരുനാളിന് വികാരി ഫാ. ജിജോ വള്ളുപാറ കൊടിയേറ്റി. ഏപ്രിൽ 22ന് രൂപം എഴുന്നള്ളിക്കലും 23ന് വൈകിട്ട് അഞ്ചിന് പള്ളിയിലെ ദിവ്യബലിക്ക്ശേഷം കപ്പേളയിലേക്ക് വാദ്യഘോഷങ്ങളോടെ പ്രദക്ഷിണവും ഉണ്ടാകും. തിരുക്കർമ്മങ്ങൾക്ക് ശേഷം ലേലം, നേർച്ച ഭക്ഷണം എന്നിവ ഉണ്ടായിരിക്കും. കൺവീനർ ഡെയ്സൺ വട്ടേക്കാട്ടുകര, ജോൺസൺ ചാലക്കൻ, ജോണി, വട്ടംകാട്ടിൽ, ജോസ്, സാബു കോട്ടപടിക്കാരൻ തുടങ്ങിയവർ നേതൃത്വം നൽകും.


0 Comments