പീച്ചി. വിലങ്ങന്നൂർ സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ പെരുന്നാൾ ഏപ്രിൽ 22, 23 തിയതികളിൽ ആഘോഷിക്കുന്നു. ഇന്ന് (ഏപ്രിൽ 22 ശനിയാഴ്ച) വൈകിട്ട് 6.30 ന് ഫാ. മൈക്കിൾ വടക്കേവീട്ടിലിന്റെ കാർമ്മികത്വത്തിൽ നടക്കുന്ന സന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷം ചെന്നായ്പ്പാറ കുരിശടി ചുറ്റി പള്ളിയിലേക്ക് പ്രദക്ഷിണം ഉണ്ടാകും. തുടർന്ന് ഫ്യൂഷൻ ശിങ്കാരിമേള പ്രകടനവും വെടിക്കെട്ടും നടക്കും. ഞായറാഴ്ച രാവിലെ 9 മണിക്ക് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ജോസഫ് മലയാറ്റിൽ മുഖ്യ കാർമികത്വം വഹിക്കും. രാവിലെ 11 മണിക്ക് വിലങ്ങന്നൂർ ലത്തീൻ പള്ളി ചുറ്റി പ്രദക്ഷിണവും തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. ഷാജു വെട്ടിക്കാട്ടിൽ, ട്രസ്റ്റി ഹേമന്ത് മേലേപുതുപ്പറമ്പിൽ , സെക്രട്ടറി ജോർജ് പേഴുംകാട്ടിൽ എന്നിവർ അറിയിച്ചു.


0 Comments