എസ്എസ്എൽസി: പാണഞ്ചേരി പഞ്ചായത്തിൽ 100 ശതമാനം വിജയം


പട്ടിക്കാട്. ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ പാണഞ്ചേരി പഞ്ചായത്തിലെ പട്ടിക്കാട് ഗവ.ഹയർ സെക്കന്ററി സ്‌കൂളിലും പീച്ചി ഗവ. ഹയർ സെക്കന്ററി സ്‌കൂളി ലും പരീക്ഷയെഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചു. പട്ടിക്കാട് ഗവ. ഹയർ സെക്കന്ററി സ്‌കൂളിലെ 16 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. സിന്റ മത്തായി, സി.കെ കാർത്തിക, ടി.എം. കെസിയ, റോഷൻ തോമസ് പി.പി., പി.ആർ. ആര്യനന്ദ, ആൽവിൻ വില്യംസ്, പി.എ. ഫിഡെൽ, അബി ഷാജു, സി.പി. ഐശ്വര്യ, ജൂഡിറ്റ് സി. ജോൺ, ജെ.എസ്. ചഞ്ചൽ, വി.ബി. ശ്രീനന്ദ, ടി.എം. കെവിൻ, സി.എസ് അക്ഷയ്, നന്ദന ബിനു, കെ. നന്ദന എന്നിവരാണ് പട്ടിക്കാട് സ്‌കൂളിൽ നിന്നും എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയത്.

ആദ്യമായാണ് പീച്ചി സ്‌കൂൾ എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം നേടുന്നതെന്ന് പിടിഎ പ്രസിഡന്റ് മുബീന നസീർ പറഞ്ഞു.




Post a Comment

0 Comments