വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കാതെ മലയോര ഹൈവേയുടെ കാന നിർമ്മാണം


പീച്ചി. മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി പീച്ചി കെഎഫ്ആർഐക്ക് സമീപം കാനകൾ നിർമ്മിച്ചെങ്കിലും വൈദ്യുതി തൂണുകൾ ഇപ്പോഴും കാനയ്ക്ക് ഉള്ളിൽ തന്നെയാണ്. കാനകൾ നിർമ്മിക്കുന്നതിന് മുൻപ് കെഎസ്ഇബിയുമായി ബന്ധപ്പെട്ട് വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. നിർമ്മാണ ഘട്ടത്തിൽ റോഡിൽ നിലവിലുള്ള യൂട്ടിലിറ്റികൾ മാറ്റി സ്ഥാപിക്കുന്നതിന് 88 ലക്ഷം രൂപ വാട്ടർ അതോറിറ്റിയിലും 13 ലക്ഷം രൂപ കെ.എസ്.ഇ.ബി യിലും മാത്രമായി വകയിരുത്തിയിട്ടുണ്ട്. എന്നാൽ തൂണുകൾ കാനയ്ക്ക് നടുവിൽ തന്നെ നിർത്തിയാണ് കാന നിർമ്മാണം നടത്തിയിട്ടുള്ളത്.

പീച്ചിറോഡ് ജങ്ഷൻ മുതൽ വിലങ്ങന്നൂർ വരെ മലയോര ഹൈവേയുടെ ആദ്യ റീച്ചിന്റെ നിർമ്മാണോദ്ഘാടനം കഴിഞ്ഞ ദിവസം മന്ത്രി കെ.രാജൻ നിർവഹിച്ചിരുന്നു. പീച്ചി റോഡ് ജങ്ഷൻ മുതൽ വിലങ്ങന്നൂർ വരെ 5.4 കിലോമീറ്റർ ദൂരമാണ് ഇപ്പോൾ നിർമ്മിക്കുക. ഇതിനായി 21.05 കോടി രൂപയുടെ സാങ്കേതിക അനുമതിയാണ് നൽകിയിട്ടുള്ളതെന്ന് മന്ത്രി അറിയിക്കുകയും ചെയ്തു. എന്നാൽ പലയിടത്തും കാനകൾ നിർമ്മിക്കാതെയാണ് റോഡ് ടാറിങ് നടത്തുന്നത്.



Post a Comment

0 Comments