പട്ടിക്കാട്. മുടിക്കോട് സെന്ററിന് സമീപം ശിവക്ഷേത്രത്തിന് മുന്നിലായി ദേശീയപാതയുടെ മീഡിയനിൽ സർവീസ് റോഡിനോട് ചേർന്ന് ഉണ്ടായിരുന്ന എട്ടടിയിലേറെ ആഴമുള്ള വലിയ കുഴി ദേശീയപാത അധികൃതർ സ്ലാബിട്ട് അടച്ചു. എട്ടടിയിലേറെ ആഴവും ആറടിയോളം നീളവും രണ്ടടിയിലേറെ വീതിയും ഉള്ള കുഴി ഏറെ അപകടസാധ്യത ഉള്ളതാണെന്ന് ചൂണ്ടിക്കാട്ടി പ്രൈം ന്യൂസ് ശനിയാഴ്ച വാർത്ത ചെയ്തിരുന്നു. തുടർന്നാണ് അധികൃതർ കുഴി സ്ലാബിട്ട് മൂടിയത്. സർവീസ് റോഡിനോട് ചേർന്ന് ആയതിനാൽ വാഹനങ്ങൾ മാത്രമല്ല കാൽനടക്കാരും കുഴിയിൽ വീഴാനുള്ള സാധ്യത ഏറെയായിരുന്നു.

0 Comments