പട്ടിക്കാട്. എടപ്പലം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നാളെ (മെയ് 3 ബുധനാഴ്ച) വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ഇന്ന് വൈകിട്ട് 6.30ന് അമ്പലപ്പുഴ വിജയകുമാറിന്റെ സോപാനസംഗീതം ഉണ്ടാകും. പ്രതിഷ്ഠാ ദിനത്തിൽ പുലർച്ചെ മുതൽ തുടങ്ങുന്ന വിവിധ പൂജകൾക്കും കർമ്മങ്ങൾക്കും ശേഷം രാവിലെ 11:00 മണി മുതൽ പ്രസാദ ഊട്ട് ആരംഭിക്കും. മേളത്തിന് കിഴക്കൂട്ട് അനിയന്മാരാർ പ്രമാണം വഹിക്കും. പ്രതിഷ്ഠാദിന മഹോത്സവത്തിന് ഗജവീരന്മാരായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, മാവേലിക്കര ഗണപതി, അക്കിക്കാവ് കാർത്തികേയൻ എന്നിവരും അണിനിരക്കും. ചെമ്പൂത്ര ശ്രീകൃഷ്ണ ഭജന സംഘത്തിന്റെ ഭജന, വിവിധ കലാപരിപാടികൾ എന്നിവയും ഉണ്ടാകും.


0 Comments