മുടിക്കോട് സെന്ററിൽ കാറിന് പുറകിൽ ടോറസ് ലോറി ഇടിച്ച്‌ അപകടം; തമിഴ്നാട് സ്വദേശികൾക്ക് പരിക്കേറ്റു

പട്ടിക്കാട്. ദേശീയപാത മുടിക്കോട് സെന്ററിൽ തമിഴ്നാട് സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് പുറകിൽ ടോറസ് ലോറി ഇടിച്ച് അപകടം. അപകടത്തിൽ കണ്ണൻ (43), ഗോമതി (34), റിധിക (13), ദിവാകർ (11) എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇവരെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നലെ (ശനി) രാത്രി പത്തരയോടെയാണ് അപകടം ഉണ്ടായത്. കാറിൽ സഞ്ചരിച്ച കുടുംബം ഭക്ഷണം കഴിക്കാൻ വാഹനം പെട്ടെന്ന് നിർത്താൻ ശ്രമിക്കുന്നതിനിടെ പുറകിൽ വന്ന ടോറസ് ലോറി കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാർ ഭാഗികമായി തകർന്നു. 



Post a Comment

0 Comments