പട്ടിക്കാട്. ദേശീയപാത കൊമ്പഴയിൽ നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ എടപ്പാൾ കുറ്റിപ്പുറം സ്വദേശി ഗോവിന്ദരാജ് (48)ന് പരിക്കേറ്റു. കാലിന് ഗുരുതരമായ പരിക്കേറ്റ ഇയാളെ തൃശ്ശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. ഗോവിന്ദരാജ് നെന്മാറയിൽ ഉള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കിനെ ഇതേ ദിശയിൽ പോയിരുന്ന കാർ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.


0 Comments