പഞ്ചായത്തിൽ ബ്രൂസല്ലോസിസ് രോഗപ്രതിരോധ കുത്തിവെപ്പിന് തുടക്കം കുറിച്ചു


പട്ടിക്കാട്.
കാന്നുകാലികളിലെ ബ്രൂസല്ലോസിസ് രോഗ പ്രതിരോധ കുത്തിവയ്പ് പാണഞ്ചേരി പഞ്ചായത്തിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ വാക്‌സിനേഷൻ യജ്ഞത്തിന്റെ ഉദ്ഘാടന കർമം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു. 4 മുതൽ 8 മാസം വരെ പ്രായമുള്ള എല്ലാ പശുകുട്ടികൾക്കും എരുമക്കുട്ടികൾക്കും പദ്ധതി പ്രകാരം പ്രതിരോധ കുത്തിവയ്പ് നടത്തും. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ചാണ് സൗജന്യ രോഗപ്രതിരോധ കുത്തിവയ്പ് നടത്തുന്നത്. ബ്രൂസല്ലോ രോഗം വന്ധ്യത, ഗർഭ ചിദ്രം, ഉല്പാദനനഷ്ടം തുടങ്ങിയവയ്ക്കു കാരണമാകും. രോഗ ബാധിതരായ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും രോഗം പടരുന്നതിന് കാരണമായേക്കാം. ഒറ്റത്തവണ കുത്തിവയ്പ്പിലൂടെ പ്രതിരോധം സാധ്യമാകും എന്നതിനാൽ കർഷകർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. എന്ന് പണഞ്ചേരി വെറ്ററിനറി ഹോസ്പിറ്റൽ സീനിയർ വെറ്ററിനറി സർജൻ ഡോ. സിന്ധു പറഞ്ഞു. ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്ടർമാരായ മിഥുൻ, വിദ്യ, മറ്റു സ്റ്റാഫുകൾ എന്നിവരും പങ്കെടുത്തു.



Post a Comment

0 Comments