അങ്കണവാടി വർക്കർമാർ വിരമിച്ചു


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ മൂന്ന് അങ്കണവാടി വർക്കർമാർ വിരമിച്ചു. എം.ഡി. മോളി, സി.ആർ ഗിരിജ, സി.കെ ഐഷാബി എന്നിവരാണ് വിരമിച്ചത്. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ ഐശ്വര്യ, നിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രമ്യ രാജേഷ്, ഐശ്വര്യ ലിന്റോ, കെ.കെ. രമേഷ് പഞ്ചായത്തംഗങ്ങളായ ബാബു തോമസ്, അജിത മോഹൻദാസ്, ഷൈലജ വിജയകുമാർ, ബീന പൗലോസ്, സുബൈദ അബൂബക്കർ, ഇ.ടി ജലജൻ തുടങ്ങിയവർ പങ്കെടുത്തു. 



Post a Comment

0 Comments