ചീനിക്കടവിൽ കുടിവെള്ള പൈപ്പ് തകർന്നു; റോഡിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രക്കാരന് പരിക്ക്


കണ്ണാറ. പൈപ്പ് ലൈനിന്റെ പണികളെ തുടർന്ന് ചെളിക്കുണ്ടായി മാറിയ ചീനിക്കടവ് റോഡിലെ കുഴിയിൽ വീണ് മഞ്ഞക്കുന്ന് സ്വദേശിയായ സ്‌കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. ഇന്നു രാവിലെ എട്ടുമണിക്ക് കണ്ണാറയിലേക്ക് പോകുന്നതിനിടെയാണ് കുഴിയിൽ വീണത് മുഖത്തിന് സാരമായി പരിക്കേറ്റിട്ടുണ്ട്. തൃശ്ശൂർ കോർപ്പറേഷന് വേണ്ടി പുതിയതായി സ്ഥാപിക്കുന്ന പൈപ്പ് ലൈനിന്റെ പണികൾക്കായി റോഡ് പൊളിച്ചപ്പോൾ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണ ലൈനും തകർന്നു. വെള്ളം പുറത്തേക്ക് ഒഴുകി റോഡ് ചെളിക്കുണ്ടായി മാറി. പൈപ്പിന്റെ ചോർച്ച അടച്ചെങ്കിലും വീണ്ടും പൊട്ടി. രണ്ടുതവണ അടച്ചെങ്കിലും മൂന്നാമതും പൈപ്പ് പൊട്ടുകയായിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രനും വാർഡ് മെമ്പർ രേഷ്മ സജീഷും വാർഡ് വികസന സമിതി അംഗങ്ങളും സ്ഥലം സന്ദർശിച്ചു. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുമായി സംസാരിച്ചതിനെ തുടർന്ന് പൈപ്പിലൂടെയുള്ള ജലവിതരണം നിർത്തിവെച്ചിരിക്കുകയാണ്. റോഡ് തകർന്ന സ്ഥലത്ത് സൂചന ബോർഡും സ്ഥാപിച്ചു.



Post a Comment

0 Comments