പട്ടിക്കാട്. സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റിയുടെ മെഡികെയർ പദ്ധതി മെയ് 18 വ്യാഴാഴ്ച റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു. പദ്ധതിയുടെ ഒന്നാം ഘട്ടമായി ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ 50 രോഗികൾക്ക് എല്ലാ മാസവും ആയിരം രൂപയുടെ വീതം മരുന്നുകൾ സൗജന്യമായി നൽകുന്നതാണ്. നിലവിലുള്ള ചികിത്സ സഹായ പദ്ധതികളിൽ ഉൾപ്പെടാത്തവർക്കാണ് സഹായം നൽകുകയെന്ന് ജനറൽ കൺവീനൽ ഏബ്രഹാം നാഞ്ചിറ അറിയിച്ചു.

0 Comments