പട്ടിക്കാട്. മണിയൻ കിണർ ആദിവാസി കോളനി പ്രദേശങ്ങളിൽ കാട്ടാന ഇറങ്ങി വീടുകൾക്കും കൃഷിക്കും വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിയ പ്രദേശത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി. അഭിലാഷന്റെ നേതൃത്വത്തിലുളള കോൺഗ്രസ് നേതാക്കൾ സന്ദർശനം നടത്തി. മലേകണ്ടത്തിൽ പോൾ, ആന്റണി എന്നിവരുടെ സ്ഥലത്താണ് നേതാക്കൾ സന്ദർശനം നടത്തിയത്. എംഎൽഎ യും സർക്കാരും തദ്ദേശ ഭരണ സംവിധാനവും കോടികൾ ദുർവിനിയോഗം ചെയ്തു നടത്തുന്ന വന സൗഹൃദ സദസ്സ് കൊണ്ട് മലയോര മേഖലയിലെ കർഷകർക്ക് യാതൊരു ഗുണവും ലഭിക്കുന്നില്ല എന്നും, വന്യമൃഗങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കുന്നതിനു വേണ്ട ട്രഞ്ച് കുഴിക്കുന്നതിനോ, വൈദ്യുത വേലികൾ സ്ഥാപിക്കുന്നതിനോ മറ്റു ആവശ്യമായ മുൻകരുതലുകൾ ഒരുക്കുന്നതിനോ നിലവിലുള്ളവ നിലനിർത്തുന്നതിനോ ഭരണകർത്താക്കൾ തയ്യാറാകുന്നില്ല എന്നും കെ.സി. അഭിലാഷ് പറഞ്ഞു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ്, മണ്ഡലം പ്രസിഡന്റ് കെ.പി ചാക്കോച്ചൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ ഷനൂബ്, ബിനു എം.വി, ജോർജ്, ജിൻസി തുടങ്ങിയവരും സ്ഥലം സന്ദർശിച്ചു.


0 Comments