ബാലസംഘം ചാണോത്ത് യൂണിറ്റ് അംഗങ്ങൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

പട്ടിക്കാട്. ബാലസംഘം പാണഞ്ചേരി മേഖല  ചാണോത്ത് യൂണിറ്റ് അംഗങ്ങൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച് ആണ് ചാണോത്ത് വിജ്ഞാൻവാടിയുടെ പരിസരം വൃത്തിയാക്കിയത്. ബ്രാഞ്ച് സെക്രട്ടറി പി.പി. സരുൺ ഉദ്ഘാടനം ചെയ്തു. ബാലസംഘം മേഖലാ കൺവീനർ പി.ജെ. അജി, മേഖല സെക്രട്ടറി അഭിലാ ബിജു, യൂണിറ്റ് കൺവീനർ ശാരി ശരത്, യൂണിറ്റ് സെക്രട്ടറി വൈഷ്ണ, പ്രസിഡന്റ് അനഘ, മറ്റു കുട്ടികളും പങ്കെടുത്തു.



Post a Comment

0 Comments