വ്യാപാരി വ്യവസായി ഏകോപനസമിതി വാർഷികവും കുടുംബ സംഗമവും ഇന്ന്


പട്ടിക്കാട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിക്കാട് യൂണിറ്റിന്റെ മുപ്പത്തിയൊന്നാം വാർഷികവും കുടുംബ സംഗമവും  ആഘോഷിക്കുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് പട്ടിക്കാട് ഗവ. എൽപി സ്കൂളിൽ  ജില്ലാ പ്രസിഡന്റ് കെ.വി അബ്ദുൽഹമീദ് പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി ബിജു എടക്കളത്തൂർ വിശിഷ്ടാതിഥിയായി പങ്കെടുക്കും. കുടുംബ സംഗമത്തോടനുബന്ധിച്ച് വ്യാപാരികളുടെയും കുടുംബാംഗങ്ങളുടെയും കലാ കായിക മത്സരങ്ങളും സ്നേഹവിരുന്നും ഉണ്ടാകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിക്കാട് യൂണിറ്റ് പ്രസിഡന്റ് ജോബി പറപ്പുള്ളി, സെക്രട്ടറി തിമോത്തി പറപ്പുള്ളി, ട്രഷറർ തോംസൺ എന്നിവർ അറിയിച്ചു.



Post a Comment

0 Comments