പട്ടിക്കാട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിക്കാട് യൂണിറ്റിന്റെ 31 മത് വാർഷികവും, കുടുംബസംഗമവും പട്ടിക്കാട് ഗവ എൽപി സ്കൂളിൽ വെച്ച് നടന്നു. യൂണിറ്റ് പ്രസിഡന്റ് ജോബി പറപ്പള്ളി പതാക ഉയർത്തി ഔദ്യോഗിക ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് നടന്ന പൊതുയോഗം സംസ്ഥാന വൈസ് പ്രസിഡന്റും, ജില്ലാ പ്രസിഡന്റുമായ കെ.വി. അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഒല്ലൂർ നിയോജക മണ്ഡലം ചെയർമാനും, ജില്ല സെക്രട്ടറിയുമായ ബിജു എടക്കളത്തൂർ വിശിഷ്ടാതിഥിയായിരുന്നു. മുൻ പ്രസിഡന്റ് കെ രാഘവനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു. പുതുതായി സംഘടനയിൽ ചേർന്നവർക്കുള്ള മെമ്പർഷിപ്പ് വിതരണം ജില്ലാ പ്രസിഡൻ്റ് നിർവഹിച്ചു.
യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന വ്യാപാരോത്സവ് വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ഇതിൽ പങ്കെടുത്ത മെമ്പർമാരിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയിയായ ദിനിലിന് കാന്തല്ലൂർ സാൻ്റൽ കാസ സ്പോൺസർ ചെയ്ത റോയൽ ഗിഫ്റ്റ് കൂപ്പൺ പീച്ചീസ് ഹോസ്പിറ്റൽ എം.ഡി. ജോഫി ജോസഫ് സമ്മാനിച്ചു.
പ്രോഗ്രാമിൽ പങ്കെടുത്ത വ്യാപാരികളെയും, അവരുടെ കുടുംബാംഗങ്ങളെയും പ്രത്യേകം ഗ്രൂപ്പുകളായി തിരിച്ച് കലാ, കായിക മത്സരങ്ങളും, ക്വിസ് മത്സരവും സംഘടിപ്പിച്ചു. തൃശൂർ സ്കൈ ലാർക്ക് മ്യൂസിക് അവതരിപ്പിച്ച ഗാനമേളയും ഉണ്ടായിരുന്നു.
യൂണിറ്റ് സെക്രട്ടറി തിമോത്തി പറപ്പള്ളി, ട്രഷറർ തോംസൺ, യൂത്ത് വിംഗ് ജില്ലാ പ്രസിഡൻ്റ് എം. കെ. അബി, നിയോജകമണ്ഡലം ഭാരവാഹി പ്രഹ്ലാദൻ, പട്ടിക്കാട് യൂണിറ്റ് വനിതാ വിംഗ് പ്രസിഡൻ്റ് രാഗിണി മുകുന്ദൻ, യൂത്ത് വിങ് പ്രസിഡൻ്റ് ഷിനോജ് കല്ലടയിൽ, ട്രഷറർ മണി, മറ്റ് എക്സി. ഭാരവാഹികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


0 Comments