കണ്ണാറ. പതിനാറാം വാർഡ് ഗ്രാമസഭായോഗം ചേർന്നു. കണ്ണാറ എ.യു.പി സ്‌കൂളിൽ വെച്ച് നടന്ന യോഗം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ രേഷ്മ സജീഷ് അധ്യക്ഷത വഹിച്ചു. ഒരപ്പൻകെട്ടിലെ കയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ കരിപ്പാറ വീട്ടിൽ ത്രിമൂണിനെ ഗ്രാമസഭ ആദരിച്ചു. ഗുണഭോക്തൃ തിരഞ്ഞെടുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സാമൂഹ്യ സുരക്ഷ പെൻഷൻ ഗുണഭോക്താക്കളെ അംഗീകരിക്കൽ എന്നിവയായിരുന്നു അജണ്ട. മൃഗസംരക്ഷണ വകുപ്പ് അസി.ഫീൽഡ് ഓഫീസർ ജെന്നിങ്‌സ്, വാർഡ് വികസന സമിതി അംഗം സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു.
.jpeg)

0 Comments