പട്ടിക്കാട്. ഒന്നാം വാർഡിൽ ചെമ്പൂത്ര 28-ാം നമ്പർ അങ്കണവാടിയിലും, പാണഞ്ചേരി 48-ാം നമ്പർ അങ്കണവാടിയിലും പ്രവേശനോത്സവം നടത്തി. വാർഡ് മെമ്പർ ജയകുമാർ ആദംകാവിൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഓരോ കുട്ടികളും നാടിന്റെ പ്രതീക്ഷയാണെന്നും അങ്കണവാടി മുതൽ കൃത്യമായ പരിശീലനത്തിലൂടെ അവരെ സമൂഹത്തിൽ ഉന്നത നിലവാരത്തിലെത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അങ്കണവാടി പ്രവർത്തകരുടെ സ്‌നേഹവും കരുതലുമാണ് അവരുടെ ഊർജ്ജമെന്നും അദ്ദേഹം പറഞ്ഞു. അങ്കണവാടി ടീച്ചർമാരായ റീന, അജിത എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും നൽകി.


0 Comments