പത്താംകല്ലിൽ ദേശീയപാതയോരത്ത് കക്കൂസ് മാലിന്യം തള്ളിയ നിലയിൽ


പട്ടിക്കാട്. പത്താംകല്ലിൽ ദേശീയപാതയോരത്ത് കക്കൂസ് മാലിന്യം തള്ളിയ നിലയിൽ. വെള്ളിയാഴ്ച രാത്രിയാണ് മാലിന്യം തളളിയിട്ടുള്ളത്. ചുവന്നമണ്ണിനും പത്താംകല്ലിനും ഇടയിൽ ദേശീയപാതയോരത്തുകൂടി കടന്നുപോകുന്ന തെക്കുംപാടം തോട്ടിലേയ്ക്കാണ് മാലിന്യം തള്ളിയത്. ഈ തോട് തെക്കുംപാടം വഴി മണലിപ്പുഴയിലേയ്ക്കാണ് ചെന്ന് ചേരുന്നത്. നിരവധി കിണറുകളുടെ കുടിവെള്ള ശ്രോതസ് കൂടിയാണ് ഈ തോട്. മെയ് 14ന് പാണഞ്ചേരിയിലും സമാനമായ നിലയിൽ കക്കൂസ് മാലിന്യം തള്ളിയിരുന്നു. ഇതും കല്ലുപാലം, കല്ലായിച്ചിറ തോട് വഴി മണലിപ്പുഴയിലേയ്ക്കാണ് ചെന്ന് ചേരുന്നത്. ഇത് നിവധി കുടിവെള്ള പദ്ധതികളെ സാരമായി ബാധിക്കുകയും പകർച്ചവ്യാധികൾ പടരുന്നതിന് കാരണമാകുകയും ചെയ്യും. 

ദേശീയപാതയിലും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും ദേശീയപാത അധികൃതരുടെയും പീച്ചി പോലീസിന്റെയും നേതൃത്വത്തിൽ പട്രോളിങ് നടത്തുന്നുണ്ടെങ്കിലും സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യം തള്ളുന്നത് തുടരുകയാണ്. ദേശീയപാതയിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാത്തതാണ് മാലിന്യം തള്ളുന്നതിന് ഈ മേഖലകൾ തിരഞ്ഞെടുക്കാൻ പ്രധാന കാരണം. അധികൃതരുടെ ഒത്താശയും ഇക്കാര്യത്തിൽ ഉണ്ടെന്നാണ് പ്രദേശവാസികളുടെ ആരോപണം. ഇത്രയും ഗുരുതരമായ സാമൂഹ്യപ്രശ്‌നം പഞ്ചായത്തിൽ സംഭവിച്ചിട്ടും അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്നും അവർ ആരോപിച്ചു.



Post a Comment

0 Comments