പീച്ചി ഡാം പരിസരത്ത് നഷ്ടപ്പെട്ട ഒരുപവന്റെ സ്വർണ്ണമാല തിരികെ ലഭിച്ചു


പീച്ചി. ഡാം ഉദ്യാനത്തിൽ നഷ്ടപ്പെട്ട ഒരുപവന്റെ സ്വർണ്ണമാല തിരികെ ലഭിച്ചു. ആശാരിക്കാടി സ്വദേശി തകിടിപ്പുറത്ത് ഷാജിയുടെ ഒരുപവന്റെ മാലയാണ് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത്. മാല നഷ്ടപ്പെട്ട വിവരം ഷാജി ഡാമിലെ കൗണ്ടർ സ്റ്റാഫുകളെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഡാം സന്ദർശിക്കാനെത്തിയ ആളുകൾ മാല കണ്ടെത്തുകയും ഡാമിലെ സ്റ്റാഫുകളെ ഏൽപ്പിക്കുകയുമായിരുന്നു. ഇന്ന് രാവിലെ പീച്ചി പോലീസ് സ്‌റ്റേഷനിൽ വെച്ച് ഡാം കൗണ്ടർ സ്റ്റാഫ് ലിജോ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഫ്രിൻസൻ, സനിൽകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ഷാജിക്ക് മാല കൈമാറി.

Post a Comment

0 Comments