പട്ടിക്കാട്. ആൽപ്പാറയിൽ ചകിരി കമ്പനിയിൽ വൻ തീപിടുത്തം. രാത്രി 12:30 യോടെയാണ് തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത്. ഒരു മിനി ലോറിയും കമ്പനിയിലെ ഉപകരണങ്ങളും പൂർണമായും കത്തി നശിച്ചു. പുതുക്കാട് തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേന യൂണിറ്റ് സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു. ആളപായം ഒന്നുമില്ല. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. ആൽപ്പാറ സ്വദേശി പൈനാടത്ത് ജോയിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് സ്ഥാപനം. ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.


0 Comments