തിരുവനന്തപുരം. എസ്എസ്എൽസി പരീക്ഷാ ഫലം നാളെ വൈകീട്ട് 3ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. മെയ് 20 എന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർഥികളും പരീക്ഷ എഴുതി. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561 പേർ പെൺകുട്ടികളുമാണ്. ഉത്തരക്കടലാസ് മൂല്യനിർണയം സംസ്ഥാനത്തെ 10 ക്യാംപുകളിലായി ഏപ്രിൽ 3 മുതൽ 26 വരെയുള്ള തീയതികളിലായാണ് പൂർത്തീകരിച്ചത്.
https://keralaresults.nic.in/ എന്ന വെബ്‌സൈറ്റിൽ പരീക്ഷാ ഫലം പരിശോധിക്കാവുന്നതാണ്

0 Comments