ആൽപ്പാറയിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടിയായില്ല; കാന നിർമ്മിക്കാതെ റോഡ് ടാറിങ് നടത്തി


പട്ടിക്കാട്. പീച്ചി റോഡ് ജങ്ഷൻ മുതൽ വിലങ്ങന്നൂർ സെന്റർ വരെ മലയോര ഹൈവേയുടെ പണികൾ അതിവേഗം നടക്കുകയാണ്. കാനകൾ നിർമ്മിക്കാതെ റോഡിന്റെ ടാറിങ് നടത്തി പണികൾ പൂർത്തിയാക്കാനാണ് തിടുക്കം. 

ആൽപ്പാറ ഇവിയു പടിയിലുള്ള കലുങ്ക് മണ്ണും മാലിന്യങ്ങളും വന്ന് പൂർണ്ണമായും അടഞ്ഞിരിക്കുകയാണ്. കമ്പനിപ്പടി ഭാഗത്ത് നിന്നും ആൽപ്പാറയിൽ നിന്നും കനാൽപുറം റോഡിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം ഈ കലുങ്ക് കടന്നാണ് മണലിപ്പുഴയിൽ എത്തുന്നത്. കലുങ്കിനടി യിലെ മാലിന്യങ്ങളും മണ്ണും നീക്കിയില്ലെങ്കിൽ പ്രദേശം ഒറ്റ മഴയ്ക്ക് തന്നെ വെള്ളക്കെട്ടിലാകും.
കഴിഞ്ഞദിവസം വാട്ടർ അതോറിറ്റിയുടെ വാൽവ് തുറന്നു വിട്ടതിനെ തുടർന്ന് ഈ പ്രദേശമാകെ വെള്ളക്കെട്ടിൽ മുങ്ങിയിരുന്നു. ആൽപ്പാറ വാരിയത്ത് പടിയിൽ റോഡ് ഭീകരമായി തകരുന്നതിന്റെ പ്രധാന കാരണം പൈപ്പ് ലൈൻ റോഡിലൂടെ  ഇവിടേക്ക് ഒഴുകിയെത്തുന്ന മഴവെള്ളമാണ്. ഈ ഭാഗത്ത് കാന നിർമിക്കണമെന്ന ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യവും അധികൃതർ അവഗണിച്ചു. 
 
പീച്ചി ഡാം റോഡ് മലയോര ഹൈവേയ്ക്ക് വിട്ടു നൽകിയതിനാൽ പൊതുമരാമത്ത് വകുപ്പും  ഇക്കാര്യത്തിൽ കൈ മലർത്തുകയാണ്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് നീക്കിയെങ്കിലേ കലുങ്കിനടി യിൽ വൃത്തിയാക്കാൻ കഴിയൂ എന്നാണ് ഹൈവേ പണിക്കാരുടെ നിലപാട്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പലതവണ ബന്ധപ്പെട്ടിട്ടും വേണ്ട നടപടികൾ ചെയ്യാൻ അവർ തയ്യാറാകുന്നില്ലെന്ന് വാർഡ് മെമ്പർ സുശീല രാജൻ പറഞ്ഞു.



Post a Comment

0 Comments