പീച്ചി. പീച്ചി വന്യജീവി സങ്കേതത്തിനു കീഴിലെ വള്ളിക്കയം ഫോറസ്റ്റ് സ്‌റ്റേഷനിലെ വാച്ചർമാരെയും സ്റ്റാഫുകളെയും ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എസ്.വി അഭിലാഷിന്റെ നേതൃത്വത്തിൽ ആദരിച്ചു. കഴിഞ്ഞ അഞ്ചുവർഷമായി വള്ളിക്കയം ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിൽ കാട്ടുതീ പടരാതിരിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കിയതിനാണ് ഇവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചത്. മൂന്നു വർഷത്തെ സേവനത്തിന് ശേഷം സോഷ്യൽ ഫോറസ്ട്രിയിലേക്ക് സ്ഥലംമാറ്റം ലഭിച്ച ഫോറസ്റ്റർ സതീഷ് കുമാറിനെയും ചടങ്ങിൽ വെച്ച് ആദരിച്ചു.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ടി.വി ലോഹ്യ, ജി. റിജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.


0 Comments