മാലിന്യ മുക്ത കേരളം: കണ്ണാറ വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു


കണ്ണാറ. സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി കണ്ണാറ വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിനായി വാർഡ് തല സെല്ല് രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഓരോ വീടുകളിലും എത്തി ബോധവൽക്കരണവും ക്ലോറിനേഷൻ നടപടികളുമാണ് നിലവിൽ ചെയ്തുവരുന്നത്. ജൂൺ 5ന് മാലിന്യമുക്ത പഞ്ചായത്തായി പാണഞ്ചേരി ഗ്രാമപഞ്ചായത്തിനെ പ്രഖ്യാപിക്കന്നതിന് മുന്നോടിയായാണ് വാർഡ് തലത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്. കണ്ണാറ വാർഡിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ രേഷ്മ സജീഷ്, അങ്കണവാടി ടീച്ചർ സിന്ധു സുന്ദരൻ, ആശാവർക്കർ ലീലാമ്മ, വാർഡ് വികസന സമിതി പ്രവർത്തകർ സദാനന്ദൻ, മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.



Post a Comment

0 Comments