പഞ്ചായത്ത് മുറികളുടെ പുനർ ലേലം നിർത്തിവെക്കണം: വ്യാപാരി സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തി


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സുകളിലെ കട മുറികൾ പിടിച്ചെടുത്തു പുനർ ലേലം നടത്തുവാൻ തീരുമാനിച്ച പഞ്ചായത്ത് നടപടി നിർത്തിവെക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി അംഗങ്ങൾ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിലേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തി.

പഞ്ചായത്ത് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം വ്യാപാരി വ്യവസായി സമിതി പട്ടിക്കാട് യൂണിറ്റ് സെക്രട്ടറി തോമസ് സാമുവേൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് തലം മുതൽ സംസ്ഥാന തലം വരെ സർക്കാരിന്റെ സാമ്പത്തിക മേഖലയ്ക്ക് ഏറെ കൈത്താങ്ങൽ നൽകുന്നവരാണ് വ്യാപാരി സമൂഹമെന്നും എന്നാൽ പലപ്പോഴും നീതി ലഭിക്കാത്ത നിലയിലുള്ള സമീപനങ്ങളാണ് തങ്ങൾക്ക് ലഭിക്കുന്നതെന്നും തോമസ് സാമുവേൽ പറഞ്ഞു. പഞ്ചായത്തിന്റെ നിലവിലെ നടപടികൾക്കെതിരെ കക്ഷിരാഷ്ട്രീയത്തിനെതിരായി വ്യാപാരികൾ ഒറ്റക്കെട്ടായി നിന്ന് തുടർന്നും പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ജോബി പറപ്പുള്ളി, സെക്രട്ടറി തിമത്തി പറപ്പുള്ളി, ട്രഷറർ തോംസൺ, യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് എം.കെ. അബി, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ബാബു കൊള്ളന്നൂർ, ട്രഷറർ കൃഷ്ണൻകുട്ടി, യൂത്ത് വിങ് സെക്രട്ടറി ക്രിസ്റ്റോ സൈമൺ തുടങ്ങിയവർ പ്രസംഗിച്ചു.



Post a Comment

0 Comments