പഠനോപകരണങ്ങൾ വിതരണം ചെയ്തു


വിലങ്ങന്നൂർ. ശ്രീ നാരായണ ധർമ്മസമാജത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വി.സുകുമാരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് എം.എൻ അപ്പുകുട്ടൻ അധ്യക്ഷത വഹിച്ചു. പി.എൻ പ്രേംകുമാർ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാർഥികളും സാമൂഹ്യ മാധ്യമങ്ങളും എന്ന വിഷയത്തിൽ ശോഭ മോഹൻ ക്ലാസ് എടുത്തു. സമാജം സെക്രട്ടറി കെ.പി.ദർശൻ, എം.എൻ. സുകമാരൻ, കെ.എ ജ്യോതികുമാർ എന്നിവർ സംസാരിച്ചു.



Post a Comment

0 Comments