പട്ടിക്കാട്. ഗവ ഹയർ സെക്കൻഡറി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന മണീസ് സ്റ്റുഡിയോ ഉടമയ്ക്ക് നേരെ യുവാവിന്റെ ആക്രമണം. ചെമ്പൂത്ര ചെറുവാറ വീട്ടിൽ മണികണ്ഠനെയാണ് മുല്ലക്കര സ്വദേശി അശ്വിൻ (21) ആക്രമിച്ചത്. ഇയാൾ മാനസിക രോഗിയാണെന്നാണ് നിഗമനം. മൂന്നുവർഷം മുൻപ് എടുത്ത ഫോട്ടോ ആവശ്യപ്പെട്ട് ഇന്ന് രാവിലെയാണ് യുവാവ് സ്റ്റുഡിയോയിൽ എത്തിയത്. പെട്ടെന്ന് പ്രകോപിതനായ ഇയാൾ മേശപ്പുറത്ത് ഇരുന്ന് കത്രിക എടുത്ത് മണികണ്ഠനെ കുത്താൻ ശ്രമിക്കുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ മണികണ്ഠന് കയ്യിൽ പോറൽ ഏറ്റിട്ടുണ്ട്. കൂടാതെ ക്യാമറയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
0 Comments