മഹിള കോൺഗ്രസ് പീച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരണീയം 2023 സംഘടിപ്പിച്ചു


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ മഹിള കോൺഗ്രസ് പീച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ പരിപാടി ഉദ്ഘാടനം ചെയ്തു. സഹജീവികളെ ചേർത്തു പിടിക്കാനുള്ള മനസ്സുണ്ടാകുക എന്നതാണ് ഏറ്റവും വലിയ രാഷ്ട്രീയ പ്രവർത്തനം എന്നും അതിൽ ഊന്നി കൊണ്ടുള്ള പ്രവർത്തനങ്ങളാണ് മഹിള കോൺഗ്രസ് കാഴ്ചവയ്ക്കുന്നതെന്നും ജോസ് വെള്ളൂർ പറഞ്ഞു. മഹിള കോൺഗ്രസ് പീച്ചി മണ്ഡലം പ്രസിഡന്റ് ബിന്ദു ബിജു ഇടപ്പാറ അധ്യക്ഷത വഹിച്ച പരിപാടിയിൽ യുഡിഎഫ് ചെയർമാനും മുൻ എംഎൽഎയുമായ എം.പി. വിൻസെന്റ് മുഖ്യപ്രഭാഷണം നടത്തി.

ആര്യ ലക്ഷ്മി വി.ആർ മെമ്മോറിയൽ ഫൗണ്ടേഷൻ മഹിളാ കോൺഗ്രസുമായി ചേർന്ന് സംഘടിപ്പിക്കുന്ന കൈത്താങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട 14 വിദ്യാർഥികൾക്ക്  പഠനത്തിനാവശ്യമായ സാമ്പത്തിക സഹായം ഫൗണ്ടേഷൻ ചെയർമാൻ വി.ആർ. രാജേഷ് ചടങ്ങിൽ വെച്ച് വിദ്യാർഥികൾക്ക് കൈമാറി. 60 വിദ്യാർഥികളെയാണ് ചടങ്ങിൽ അനുമോദിച്ചത്.  

മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി. നിർമ്മല, കെപിസിസി മെമ്പർ ലീലാമ്മ ടീച്ചർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി. അഭിലാഷ്, നിയുക്ത ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ.എൻ. വിജയകുമാർ, പിഎംപി ബാങ്ക് പ്രസിഡന്റ് റോയ് കെ. ദേവസി, റീന മേരി ജോൺ, കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡന്റ് ബ്ലസ്സൻ വർഗീസ്, സുശീല രാജൻ, ബിന്ദു ഹ്യൂബർട്ട് എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.



Post a Comment

0 Comments