ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്ടർസ് യൂണിയൻ നേതൃത്വ പഠന ക്യാമ്പ് പീച്ചിയിൽ തുടങ്ങി


പീച്ചി. ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്ടർസ് യൂണിയൻ ജീവനം 2023 എന്ന പേരിൽ സംഘടിപ്പിച്ച സംസ്ഥാന നേതൃത്വ പഠന ക്യാമ്പ് റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ ക്ഷീരകർഷക മേഖലയാകെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ കാലഘട്ടത്തിൽ അവർക്ക് താങ്ങാവുന്ന നിലയിൽ സിവിൽ സർവീസിനെ രൂപപ്പെടുത്തുന്നതിൽ ജീവനക്കാർക്ക് വലിയ പങ്കാണുള്ളത് എന്ന് മന്ത്രി കൂട്ടിച്ചേർത്തു. പീച്ചി കെഎഫ്‌ഐ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പഠന ക്യാമ്പ് തിങ്കളാഴ്ച സമാപിക്കും. കെ.എ. ശിവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി.യു. പ്രേമദാസൻ, വി.വി. ഹാപ്പി, വി.ജെ. മെർലി, ആർ. ഹരീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments