മണ്ണുത്തി. ഒല്ലൂർ മണ്ഡലത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എപ്ലസ് നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും എംഎൽഎ അവാർഡ് നൽകി ആദരിക്കുന്ന പ്രതിഭാ സംഗമം 2023 ജൂൺ 24 ശനിയാഴ്ച നടക്കും. കേരള കാർഷിക സർവ്വകലാശാല സെൻട്രൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന 'പ്രതിഭാ സംഗമം കാലത്ത് 10 മണിക്ക് നിയമസഭ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. മേയർ എം.കെ വർഗ്ഗീസ് ജില്ലാ കലക്ടർ വി.ആർ കൃഷ്ണ തേജ ഐഎഎസ്, ഇസാഫ് സിഇഒ കെ.പോൾ തോമസ്, മജീഷ്യൻ ഗോപിനാഥ് മുതുകാട്, കവി ആലങ്കോട് ലീലകൃഷ്ണൻ, സംഗീത സംവിധായകൻ ഔസേപ്പച്ചൻ, സിനിമാ താരം ജയരാജ് വാര്യർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.


0 Comments