വെള്ളാനി ഹിൽസ് വൈസ്‌മെൻ ക്ലബ്ബിന് പുതിയ ഭാരവാഹികൾ


പട്ടിക്കാട്. വെള്ളാനി ഹിൽസ് വൈസ്‌മെൻ ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി പ്രസിഡന്റ് ബെന്നി വടക്കൻ, സെക്രട്ടറി സി. മോഹൻദാസ്, ട്രഷറർ സി.വി. ഹരിദാസ് എന്നിവരെ തിരഞ്ഞെടുത്തു. സ്ഥാനാരോഹണ ചടങ്ങും പരിപാടിയുടെ ഉദ്ഘാടനവും മുൻ റീജിയണൽ ഡയറക്ടർ ജോളി വടക്കൻ നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് ലിക്‌സൺ മൈക്കിൾ അധ്യക്ഷനായിരുന്നു. പുതിയ മെമ്പർമാർക്ക് റീജിയണൽ ഡയറക്ടർ അനിത ബെന്നി സത്യവാചകം ചൊല്ലിക്കൊടുത്തു. ഈ വർഷത്തെ സർവ്വീസ് പ്രൊജക്ടുകളുടെ ഉദ്ഘാടനം റിജിനൽ കോ ഓഡിനേറ്റർ സെലിൻ ജെയിംസ് നിർവ്വഹിച്ചു.



Post a Comment

0 Comments