പട്ടിക്കാട്. സ്‌കൂൾ പ്രവേശനോത്സവങ്ങളുടെ ഭാഗമായി പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ നാല് സർക്കാർ വിദ്യാലയങ്ങളിൽ റവന്യൂ മന്ത്രി കെ.രാജൻ സന്ദർശനം നടത്തി. പഞ്ചായത്തുതല പ്രവേശനോത്സവം സംഘടിപ്പിച്ച പീച്ചി ഗവൺമെൻറ് എൽപി സ്‌കൂളിലാണ് മന്ത്രി ആദ്യം എത്തിയത്. സ്‌കൂളിന് പ്രവേശനോത്സവ സമ്മാനമായി മികവുറ്റ ചിത്രങ്ങളോടുകൂടി സ്‌കൂളിന്റെ അന്തരീക്ഷം മനോഹരമാക്കുന്നതിന് ബിആർസി വഴി 10 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി ഉറപ്പ് നൽകി. തുടർന്ന് പീച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെത്തിയ മന്ത്രിയെ എസ്പിസി കേഡറ്റുകളുടെ നേതൃത്വത്തിൽ സ്വീകരിച്ചു. അതിനുശേഷം പട്ടിക്കാട് എൽപി സ്‌കൂളും, ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളും മന്ത്രി സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. സജു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഇ.ടി. ജലജൻ, കെ.വി. അനിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ രമേഷ്, രമ്യ രാജേഷ്, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ് തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.


0 Comments