പീച്ചി. ഗവ എൽപി സ്‌കൂളിലെ പ്രവേശനോത്സവത്തിന് പൂർവ വിദ്യാർഥി സംഘടനയുടെ ഉപഹാരം മന്ത്രി കെ. രാജൻ സ്‌കൂളിനു സമർപ്പിച്ചു. പൂർവ വിദ്യാർഥികൾ സ്‌കൂളിലെ കെ.ജി വിദ്യാർഥികൾക്ക് നൽകിയ സൗജന്യ യൂണിഫോം ഫണ്ടിലേക്ക് സമാഹരിച്ച അമ്പതിനായിരം രൂപ മന്ത്രി പ്രധാന അധ്യാപിക ടെസി ബാബുവിനു കൈമാറി. പൂർവ വിദ്യാർഥി സംഘടന റീൽസ് എന്ന മാഗസിൻ പുറത്തിറക്കിയാണു പണം സമാഹരിച്ചത്. മാഗസിൻ കമ്മിറ്റി ചെയർമാൻ ബാബു തോമസ്, എഡിറ്റർ സിജു. എം.ജെ, ഒഎസ്എ പ്രസിഡന്റ് ഷിബു പോൾ, ട്രഷറർ എബി മോസസ് എന്നിവർ സന്നിഹിതരായിരുന്നു. പട്ടിക്കാട് സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റി സ്‌കൂളിന് സമർപ്പിച്ച വീൽചെയറും മന്ത്രി കൈമാറി. ചടങ്ങിൽ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.വി.അനിത അധ്യക്ഷത വഹിച്ചു. ഇ.ടി.ജലജൻ പുതിയ വിദ്യാർഥികളെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ രമേഷ്, പഞ്ചായത്ത് മെമ്പർ ബാബു തോമസ്, പിടിഎ പ്രസിഡന്റ് ലിമീഷ് മാത്യു, റൂബി ഷാജി എന്നിവർ പ്രസംഗിച്ചു.
.jpeg)

0 Comments