മണ്ണുത്തി. വിവിഎസ് ഹൈസ്‌കൂളിൽ 1963-64, 64-65 ബാച്ചിന്റെ വിദ്യാർഥി സംഗമം നടത്തി. പൂർവ്വ വിദ്യാർഥിയായ ശ്യാമള പി മേനോൻ മുൻകൈ എടുത്താണ് പരിപാടി സംഘടിപ്പിച്ചത്. ഒല്ലൂക്കര പ്രണവം നഗറിലുള്ള പ്രതിഭ നഴ്‌സറി സ്‌കൂളിൽ നടന്ന സംഗമം മുൻ അധ്യാപകനും റിട്ട. ഡിവൈഎസ്പിയും ആയിരുന്ന വേലായുധൻ മാസ്റ്റർ  ഉദ്ഘാടനം ചെയ്തു. വേണുഗോപാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.