പീച്ചിയിൽ മരക്കൊമ്പ് ഒടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു


പീച്ചി. പീച്ചിഡാം റോഡിൽ പീച്ചി മേഴ്‌സി കോൺവെന്റ് സ്‌കൂളിന് സമീപം മരക്കൊമ്പ് റോഡിലേയ്ക്ക് ഒടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. വൈകീട്ട് 4.45 ഓടെയാണ് മരക്കൊമ്പ് വീണത്. ഈസമയം വാഹനങ്ങൾ ഒന്നും അതുവഴി കടന്നുപോകാതിരുന്നത് വലിയ അപകടം ഒഴിവാക്കി. വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നാട്ടുകാർ ചേർന്ന് മരം മുറിച്ച് നീക്കുന്നതിനുള്ള ശ്രമം തുടരുന്നു.



Post a Comment

0 Comments