കണ്ണാറ. ഇ.എം.എസ്. സാംസ്‌കാരിക നിലയത്തിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ കോഡിനേറ്റർ വി.പി. ശരത് പ്രസാദ് മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. കൂടാതെ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഉദ്ഘാടനവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ പാലിയേറ്റീവ് യൂണിറ്റിലേക്കുള്ള സാധനങ്ങൾ ഏറ്റുവാങ്ങി. ഇ.എം. വർഗീസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ബീന പൗലോസ്, രേഷ്മ സജീഷ് എന്നിവരും ചന്ദ്രശേഖരൻ മാസ്റ്റർ, എ.ജി. സുബിൻകുമാർ, കെ.കെ. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.


0 Comments