പുത്തൂർ. അരപ്പവന്റെ ആഭരണവുമായി കതിർമണ്ഡപത്തിലേക്ക് പ്രവേശിക്കാനിരുന്ന രഞ്ജിതയ്ക്ക് ഒന്നരലക്ഷം രൂപയുട സ്വർണാഭരണങ്ങളുമായി സെറാഫ്‌സ് പ്രവർത്തകർ എത്തി. മരോട്ടിച്ചാൽ കുന്നത്ത് രാജൻന്റെയും ശോഭനയുടെയും മൂത്ത മകളാണ് രഞ്ജിത. കിഡ്‌നി രോഗം ബാധിച്ചു ശോഭന കഴിഞ്ഞവർഷം മരിച്ചു. ചികിത്സാ ചെലവുകൾ മൂലം ബ്ലോക്കിൽനിന്നും അനുവദിച്ച വീടിന്റെ പണികളും പാതിവഴിയിലായി. രഞ്ജിതയുടെ പഠനവും നിർത്തേണ്ടിവന്നു. വൈകാതെ തന്നെ മകൾക്ക് വിവാഹം ആയെങ്കിലും ഭാരിച്ച സാമ്പത്തിക പ്രതിസന്ധിയിലായ രാജന് അവൾക്കായി അരപ്പവൻ സ്വർണം മാത്രമാണ് സ്വരൂപിക്കാൻ സാധിച്ചത്. വിവരങ്ങൾ അന്വേഷിച്ചറിഞ്ഞ പട്ടിക്കാട് സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ സ്വർണാഭരണങ്ങൾ സമ്മാനമായി നൽകുകയായിരുന്നു. സെറാഫ്‌സ് പ്രവർത്തകരായ അബ്രഹാം നാഞ്ചിറ, ഈശോ ജോയ്, ഷാജി തുരുത്തേൽ എന്നിവർ ചേർന്ന് രഞ്ജിതയ്ക്ക് ആഭരണങ്ങൾ കൈമാറി.


0 Comments