പീച്ചി. പീച്ചി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് അംഗം കെ.വി. സജു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മുബീന നസീർ അധ്യക്ഷത വഹിച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ എന്നിവർ ചടങ്ങിനിടെ സന്ദർശനം നടത്തി. പ്രിൻസിപ്പൽ എ. ഗിരീശൻ, ഹെഡ്മിസ്ട്രസ് കെ.എം. ഡെയ്‌സി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ. രമേഷ്, പഞ്ചായത്ത് അംഗങ്ങളായ അജിത മോഹൻദാസ്, സ്വപ്ന രാധാകൃഷ്ണൻ, ബാബു തോമസ്, എംപിടിഎ പ്രസിഡന്റ് വിൻസി ജിമ്മി എന്നിവർ സംസാരിച്ചു. 'ഒരു ചിരി ഇരു ചിരി ബംബർ ചിരി' താരം ജിതിൻ ബാബു വിവിധ പരിപാടികൾ അവതരിപ്പിച്ചു.


0 Comments