മുടിക്കോട് വാർഡിൽ ഗ്രാമസഭ ചേർന്നു


പട്ടിക്കാട്. ഇരുപത്തിമൂന്നാം വാർഡ് മുടിക്കോടിൽ ഗ്രാമസഭ ചേർന്നു. മുടിക്കോട് മഹാത്മ എൽപി സ്‌കൂളിൽ നടന്ന യോഗത്തിൽ വാർഡ് മെമ്പർ ആരിഫ റാഫി അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി, പ്ലസ്ടു, എംഎസ്‌സി ഫിസിക്‌സ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങളിൽ ഉപഹാരം നൽകി അനുമോദിച്ചു. ചാത്തംകുളം അങ്കണവാടിയിൽ 13 വർഷമായി ഹെൽപ്പറായി ജോലിചെയ്യുന്ന അനിതയെ ചടങ്ങിൽ അനുമോദിച്ചു. ഇസാഫ് പ്രതിനിധി ജോർജ് തോമസ്, വാർഡ് കൺവീനർ പ്രശോഭ്, വാർഡ് വികസന സമിതി അംഗം മോഹൻദാസ്, കോഡിനേറ്റർ ഷൈബ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments