പട്ടിക്കാട്. വഴുക്കുംപാറ മേൽപ്പാതയിൽ റോഡിൽ വിള്ളലുണ്ടായ ഭാഗത്ത് മൈദമാവ് കൊണ്ട് വിള്ളൽ അടച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. തികച്ചും അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളാണ് ദേശീയപാതയിൽ നടപ്പാക്കിയിട്ടുള്ളതെന്നും യാത്രക്കാരുടെ ജീവന് ഭീഷണിയാണ് റോഡിന്റെ നിലവിലെ അവസ്ഥയെന്നും അവർ പറഞ്ഞു. നിരവധി തവണ ഈ വിഷയം മന്ത്രി കെ.രാജന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നും വിഷയത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ, പീച്ചി മണ്ഡലം പ്രസിഡന്റ് ബാബു തോമസ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജി താന്നിക്കൽ എന്നിവർ പറഞ്ഞു.


0 Comments